സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ പ്രതിരോധം പ്രവര്‍ത്തനം പാളിയതോടെ മഞ്ഞപ്പിത്തം പടരുന്നു. 15 ദിവസം കൊണ്ട് 381 പേര്‍ക്കാണ് രോഗബാധയുണ്ടായത്. കോഴിക്കോട് കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ 12 പേര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചു.
മലപ്പുറമാണ് മഞ്ഞപ്പിത്ത ബാധയില്‍ മുന്നില്‍. 15 ദിവസം കൊണ്ട് 121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് 107 പേര്‍ക്ക് രോഗം ബാധിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് പൊലീസുകാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ കോഴിക്കോട് കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം അവതാളത്തിലായി. പൊലീസ് സ്റ്റേഷനിലെ കിണറില്‍ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ചേളന്നൂര്‍ പഞ്ചായത്താണ് സ്റ്റേഷനില്‍ കുടിവെള്ള വിതരണം നടത്തുന്നത്.
രോഗനിയന്ത്രണത്തിനായി കോഴിക്കോട് ഡിഎംഒയുടെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത് സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കും.