TOPICS COVERED

                      

ബേപ്പൂര്‍ സുല്‍ത്താന്‍റെ ഓര്‍മ്മയ്ക്കായി  നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ മ്യൂസിയം 'മതിലുകള്‍' തുറന്നു. കോഴിക്കോട് ദയാപുരം ക്യാംപസില്‍ ഒരുക്കിയ മ്യൂസിയത്തിലൂടെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ എഴുത്തും രാഷ്ട്രീയ ജീവിതവും അടുത്തറിയാം.  സിനിമ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു.              

                                                                                                                                                                                     ഈ മതിലുകള്‍ക്കപ്പുറം ഒരുപാട് ഓര്‍മകളുണ്ട്. അക്ഷരങ്ങള്‍ കൊണ്ട് അത്ഭുത തീര്‍ത്ത വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജീവിതാനുഭവങ്ങള്‍ നിറയുന്ന മതിലുകളാണിത്. 1936ല്‍ ആദ്യമായി ഇംഗ്ലീഷില്‍ എഴുതിയ ബാല്യകാലസഖിയുടെ പേജുകള്‍, ഭാര്‍ഗവീനിലയത്തിന്‍റെ തിരക്കഥ, സുകുമാര്‍ അഴീക്കോട് അടക്കമുള്ളവര്‍ക്ക് എഴുതിയ കത്തുകള്‍ വരെ നേരിട്ടുകാണാം...

ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം സ്ഥാപക ഉപദേശകനായിരുന്നു ബഷീര്‍. ദിവസവും വൈകീട്ട് മൂന്നുവരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. 

The first museum in the state built in the memory of Beypur Sultan: