കോഴിക്കോട് അത്തോളി കൂമ്മുള്ളിയില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച കേസില്‍ പൊലീസിനെതിരെ കുടുംബം. ബസ് ജീവനക്കാരെ രക്ഷിക്കാന്‍ ഉടമയും അത്തോളി പൊലീസും ഒത്തുകളിച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

ഈ മാസം ഒന്നിന് ഉച്ചയ്ക്കാണ് അമിത വേഗത്തിലെത്തിയ ബസ് രതീപിനെ ഇടിച്ച് തെറിപ്പിച്ചത്. കുറ്റ്യാടി–കോഴിക്കോട് റൂട്ടിലോടുന്ന ഒമേഗ ബസ് ആണ് അപകടമുണ്ടാക്കിയത്. ചോര വാര്‍ന്ന് റോഡില്‍ കിടന്നിട്ടും ബസ് ജീവനക്കാര്‍ രതീപിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ ബസ് പിറ്റേ ദിവസമാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. ഇത്രദിവസമായിട്ടും ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. സിസിടിവി ദ്യശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പൊലീസ് ബസ് ജീവനക്കാരെ സംരക്ഷിക്കുകയാണ്.

Also Read; തുരുമ്പെടുത്ത് സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട്ട് ഓവര്‍ബ്രിഡ്ജ്

അപകടസമയത്ത് ബസിന് സ്പീഡ് ഗവര്‍ണര്‍  ഉണ്ടായിരുന്നില്ലെന്നും അപകടത്തിന് ശേഷം ഘടിപ്പിച്ചതാണെന്ന സംശയവും കുടുംബം ഉന്നയിച്ചു.

ENGLISH SUMMARY:

In the Kozhikode Atholi, the family of a scooter passenger who died in a bus accident has raised allegations against the police. The family claims that the bus owner and the Atholi police colluded to protect the bus driver involved in the incident.