കോഴിക്കോട് കുന്നമംഗലത്ത് അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ് ഒരുകൂട്ടം മനുഷ്യര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഭരണകൂടത്തിന്‍റെ അവഗണനകൂടി ആയതോടെ കൈപ്പച്ചാക്ക് –പാലോറമല നിവാസികളുടെ ജീവിതം ദുരിതപൂര്‍ണമായി.
കുന്നമംഗലം കൈപ്പച്ചാക്കില്‍ – പാലോറമലുള്ള എട്ട് കുടുംബങ്ങളുടെ അതിജീവനകഥ നമ്മള്‍ അറിയണം. മാറിമാറി വന്ന ഭരണകൂടങ്ങള്‍ തുടര്‍ച്ചയായി തിരസ്ക്കരിച്ച ഒരു പറ്റം ജീവിതങ്ങളുണ്ടിവിടെ. കുന്ന് കയറി വികസനങ്ങള്‍ ഒന്നും ഇവിടേക്കെത്തിയിട്ടില്ല. മേല്‍കൂരയില്ലാത്ത വീടുകള്‍, അടച്ചുറപ്പില്ലാത്ത ശുചിമുറികള്‍. വഴിയെന്ന് വിളിക്കാന്‍ പോലും ആകാത്ത ഇടുക്കുകള്‍. കൂടുതല്‍ ഒന്നും വേണ്ട വീട്ടുകളിലേക്കുള്ള വഴിയെങ്കിലും ശരിയാക്കി കിട്ടിണമെന്നേ ഇവര്‍ക്ക് ആവശ്യപ്പെടാനുള്ളൂ. ന്യായമായ ഇവരുടെ ആവശ്യത്തില്‍ കുന്നമംഗലം പഞ്ചായത്തിന്‍റെ അടിയന്തര ശ്രദ്ധ പതിയണം.