കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ കലോല്‍സവത്തിലെ സമഗ്ര കവറേജിനുള്ള പുരസ്കാരം മനോരമ ന്യൂസിന്. സമസ്തതല സ്പര്‍ശിയായ കവറേജ് കണക്കിലെടുത്താണ് പുരസ്കാരം. പ്രത്യേക ജൂറി പുരസ്കാരം മനോരമ ന്യൂസിലെ ധന്യാകിരണിനാണ്. തൃശൂരില്‍ നടന്ന സ്കൂള്‍ കായികമേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം അച്ചടിവിഭാഗത്തില്‍ മലയാള മനോരമ നേടി. മന്ത്രി വി.ശിവന്‍കുട്ടിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
കേരളത്തിലെ കുട്ടികലാകാരന്മാര്‍ കൊല്ലത്ത് ഒത്തുചേര്‍ന്നപ്പോള്‍ ആവേശം ഒട്ടും ചോരാതെയാണ് മനോരമ ന്യൂസ് അത് ഒപ്പിയെടുത്തത്. വേദികളില്‍ നിന്നുള്ള ഓരോ ചലനവും പ്രേഷകരിലേക്ക് എത്തിക്കുന്നതിനൊപ്പം വേദിക്കു മുന്നിലെ വേദിയൊരുക്കി പ്രകടനങ്ങള്‍ മനോരമ ന്യൂസ് വീണ്ടും പ്രേഷകനിലെത്തിച്ചു. മാത്രമല്ല വേദനയില്‍ നിന്നു വിജയത്തിലേക്കുള്ള വഴിയും വിജയത്തിന്‍റെ ചിരിത്തിളക്കവും പ്രേഷകനിലേക്കെത്തിക്കാനായി. ഇതെല്ലാം വിലയിരുത്തിയാണ് ജൂറി സമഗ്ര കവറേജിനുള്ള പുരസ്കാരം മനോരമ ന്യൂസിനു നല്‍കിയത്.
മാത്രമല്ല ജൂറിയുടെ പ്രത്യേക പരാമര്‍ശം മനോരമ ന്യൂസിലെ ധന്യാകിരണന് ലഭിച്ചു. ഇത്തവണയും സമഗ്ര കവറേജാണ് കലോല്‍സവത്തിനു മനോരമ ന്യൂസ് ഒരുക്കിയിരിക്കുന്നത്. നാദ താള വിസ്മയ കാഴ്ചകള്‍ കൂടുതല്‍ തിളക്കത്തോടെ ഇത്തവണയും പ്രേക്ഷകര്‍ക്കായി മനോരമ ന്യൂസ് സ്ക്രീനില്‍ കാണാം