കോഴിക്കോട് രാമനാട്ടുകരയിലെ നടപ്പാതയിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കില്‍ പണി കിട്ടും. കാരണം പലയിടത്തും സ്ലാബുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. രാത്രിയായാല്‍ പണി വരുന്ന വഴി അറിയുകേയില്ല.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടന്നാണല്ലോ ചൊല്ല്. രാമനാട്ടുകരയിലെ കാല്‍നട യാത്രക്കാരോട് പറയാനുളളതും ഇതാണ്. സൂക്ഷിച്ച് നടക്കുക. കാര ണം പലയിടങ്ങളിലും സ്ലാബുകള്‍ വേര്‍പിരിഞ്ഞ് ഒന്നിന് മറ്റൊന്നിനെ വേണ്ടാത്ത നിലയിലാണ്. ഇരുമ്പ് കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. പലര്‍ക്കും ഇവിടെ വീണ് പരുക്കുമേറ്റിട്ടുണ്ട്. പലതും പുതുക്കി പണിതിട്ട് അധികം നാളായിട്ടില്ല. നാട്ടുകാര്‍ നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും ഫലുണ്ടായിട്ടില്ല