ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അത്യാവശ്യം ധാരണയുള്ള ആളായിരുന്നിട്ടും മുനീര്‍ കെണിയില്‍ വീണു. കാരണം അത്രത്തോളം സൂക്ഷ്മമായിട്ടായിരുന്നു തട്ടിപ്പ് സംഘത്തിന്റ ഓരോ നീക്കങ്ങളും
സോഷ്യല്‍ മീഡിയ വഴി ഷെയർ ട്രേഡിങ് പഠിക്കാമെന്ന് പറഞ്ഞാണ് വല വിരിക്കുക. ഒരു മാസത്തോളം ടെക്സ്റ്റ് മെസേജുകള്‍ ലഭിക്കും. പിന്നീട് ട്രേഡിങില്‍ പണം നിക്ഷേക്കാന്‍ പ്രോത്സാഹിപ്പിക്കും. ചെറിയ തുകകള്‍ മടക്കി നല്‍ക്കി വലിയ തുക നിക്ഷേപിക്കാന്‍ നിർബന്ധിക്കും.
12 വർഷം ഗള്‍ഫില്‍ കിടന്ന് അധ്വാനിച്ച് ഉണ്ടാക്കിയ പണമായതിനാല്‍ ജാഗ്രതയോടെയായിരുന്നു ഓരോതവണയും തുക നിക്ഷേപിച്ചത്. അംഗീകൃത കമ്പനികളുടെ പേരിലായതിനാല്‍ ആ ദ്യ ഘട്ടത്തില്‍ സംശയം തോന്നിയില്ല. വിശ്വാസ്യതക്കായി സെബി ഡയറക്ടറുടെ പേരില്‍ വരെ തട്ടിപ്പ് സംഘം കത്തുകള്‍ അയച്ചു.
നാല്‍പത്തി മൂന്ന് ലക്ഷം നിക്ഷേപിക്കണമെന്ന് നിർബന്ധം വന്നപ്പോഴാണ് തട്ടിപ്പ് മണക്കുന്നത്.ഇതോടെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ മുനീറിന്‍റെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞ് തമിഴ്നാട്ടില്‍ നിന്നും പൊലീസ് വിളിച്ചു. അന്വേഷിച്ച് ചെന്നപ്പോഴാണ് അറിഞ്ഞത്. തന്നെ പോലെ പറ്റിക്കപ്പെട്ട ഒരാളുടെ പണമാണ് തന്‍റെ അക്കൌഡിലേക്ക് അവർ ആദ്യം പണം ഇട്ടിരുന്നത് എന്ന്.
നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടിയിലെന്ന് മാത്രമല്ല തമിഴ്നാട്ടിലെ തട്ടിപ്പുകേസില്‍ പ്രതി കൂടിയാര്‍ മുനീര്‍ ഇപ്പോള്‍. സൈബർ പൊലീസ് നിസഹായരായി കൈ മലർത്തുമ്പോള്‍ സിറ്റി പൊലീസ് കമ്മീഷ്ണർ മുതല്‍ പ്രധാനമന്ത്രിക്ക് വരെ പരാതി നല്‍കി കാത്തിരിക്കുകയാണ് മുനീര്‍