മലപ്പുറം നിലമ്പൂർ മാനവേദൻ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി. സംഘർഷത്തിനിടയിൽ സമീപത്തുണ്ടായിരുന്ന കട തകർത്തു. ഒരു വിദ്യാർത്ഥിയുടെ തലക്ക് പരുക്കേറ്റു
നിലമ്പൂർ ഗവ. മാനവേദൻ സ്ക്കൂളിലെ വി.എച്ച്.സി.വിഭാഗത്തിലെ + 1. +2 വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ, ഹയർ സെക്കണ്ടറി വിഭാഗം പ്ലസ് ടു വിദ്യാർത്ഥിള്ളിൽ ഒരു വിഭാഗം വി.എച്ച്.സി, ഹയർ സെക്കണ്ടറി വിഭാഗത്തിനൊപ്പം ചേർന്നാണ് സംഘർഷം ഉണ്ടായത്. വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് പരുക്കേറ്റു. ഉച്ചയോടെ
സ്കൂൾ കവാടത്തിൽ നിന്ന് തുടങ്ങിയ വിദ്യാർത്ഥികളുടെ സംഘർഷം റോഡിലേക്ക് ആകുകയും പിന്നീട് സമീപത്തുള്ള കടയിലേക്ക് കടക്കുകയും ആയിരുന്നു. വെള്ളിയാഴ്ച്ചയായതിനാൽ കട ഉടമ പള്ളിയിൽ പോയതായിരുന്നു.
സംഘർഷത്തിൽ വിദ്യാർത്ഥികളാണ് കട അടിച്ചു തകർത്തത്. ഇതിനിടയിലാണ് സോഡാ കുപ്പി കൊണ്ട് ഒരു വിദ്യാർത്ഥയുടെ തലക്ക് അടിയേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഇടപ്പെട്ടാണ് സംഘർഷം ഒഴിവാക്കിയത്. . നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സ്ഥിരം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവാറുണ്ടെന്നു നാട്ടുകാർ പറയുന്നു . സംഭത്തിൽ സ്കൂൾ പ്രിൻസിപ്പാളും പരാതി നൽകും.