മലപ്പുറത്ത് നിപ ബാധിത മേഖലയിലെ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെന്ന് പരാതി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ടുപയോഗിക്കാനുള്ള അനുമതിപോലും സര്‍ക്കാര്‍ നല്‍കിയില്ലെന്നും, ആക്ഷേപമുയര്‍ന്നു.  

നിപ രോഗ സംശയമുയര്‍ന്ന സമയം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ മുന്‍കയ്യെടുത്തിരുന്നു. ഒരു രൂപ പോലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍‍ നല്‍കിയില്ലെന്നാണ് ആക്ഷേപം.

നിപ പ്രതിരോധ പ്രവര്‍ത്തമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദിവസങ്ങളോളം ജില്ലയിലുണ്ടായിരുന്ന ആരോഗ്യ മന്ത്രി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളുടെ പരാതിക്ക് പരിഹാരമുണ്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് സ്വന്തമായി പണം കണ്ടെത്തിയാണ് വവ്വാലുകളുടെ ശ്രവം ശേഖരിക്കാന്‍ വന്ന കേന്ദ്രസംഘത്തിന് സിസിടിവി സൗകര്യങ്ങളടക്കം സജ്ജമാക്കിയത്.  

രോഗം സ്ഥിരീകരിച്ച കുട്ടിക്ക് ലഭിച്ച ചികിത്സ സംബന്ധിച്ചും പരാതി ഉയരുന്നുണ്ട്. പഞ്ചായത്തുകള്‍ക്ക് ഫണ്ട് ഉപയോഗിക്കാനുളള അനുമതി നല്‍കണമെന്നാണ് പഞ്ചായത്ത് പ്രതിനിധികളുടെ പ്രധാന ആവശ്യം

ENGLISH SUMMARY:

Complaint that the government did not provide financial assistance to the panchayats in the Nipa affected area in Malappuram