മഴയും പുഴയിലെ ഒഴുക്കും കുറഞ്ഞതോടെ ചാലിയറിൽ നിന്ന് വ്യാപക മണൽകൊള്ള. അനധികൃത മണൽക്കടത്ത് തടയാൻ ശക്തമായി നടപടിയുമായി പൊലീസ്. ചാലിയാർ പുഴയുടെ കടവുകളിൽ നിന്ന് മണല്‍ക്കടത്തിയ ഏഴ് ലോറികളാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്.
ഇന്നലെയും മമ്പാട് കൂളിക്കൽ കടവിൽ നിന്ന് മണൽ കയറ്റി വന്ന ടിപ്പർ ലോറി പൊലീസിന്റെ വലയിലായി. ഉദ്യോഗസ്ഥരെ കണ്ടതോടെ ടിപ്പർ ലോറി ഉപേക്ഷിച്ച ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. നിലമ്പൂർ സി ഐ മനോജ് പറയറ്റ നേതൃത്വത്തിലാണ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പിടികൂടിയത് മണൽ കയറ്റി വന്ന 7 ലോറികളാണ്.
ചാലിയാറില്‍ മമ്പാട് ഭാഗത്തെ കടവുകളാണ് മണൽ കടത്തു സംഘത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. ഇവിടെനിന്നാണ് ജില്ലയ്ക്കകത്തേക്കും പുറത്തേക്കും മണൽ കടത്തുന്നത്. മണൽ കടത്ത് റീല്‍സ് തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് നിലമ്പൂർ പൊലീസിനെ വെല്ലുവിളിച്ചതും, മറുപടി റീല്‍സ്ിലൂടെ പൊലീസ് കയ്യടി നേടിയതും മമ്പാട് ഭാഗത്തെ മണൽ കടത്തിന്‍റെ ഭാഗമായിരുന്നു.