nilambur-japthi

TOPICS COVERED

മലപ്പുറം നിലമ്പൂരിൽ ജപ്‌തി ചെയ്ത വീട്ടിൽ തുടരുന്ന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍.  തിരിച്ചടയ്‌ക്കേണ്ട കുടിശിക കുറയ്ക്കാൻ ബാങ്ക് തയാറായാൽ തുക സ്വരൂപിക്കുമെന്ന് നാട്ടുകാർ. സുഹൃത്തിനെ സഹായിക്കാൻ കടമെടുത്തു കടക്കെണിയിലായ അലക്സാണ്ടറിന്റെയും കുടുംബത്തിന്റെയും വാർത്ത മനോരമ ന്യൂസ്‌ ആണ് പുറത്തു കൊണ്ടുവന്നത്. വീടും പറമ്പും ജപ്‌തി ചെയ്ത് 17 ദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.  വീടിന് മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുകയാണ് കുടുംബം. 

22 ലക്ഷം രൂപയാണ് കടം. ബാങ്ക് 40 ശതമാനം പലിശയിൽ ഇളവ് നൽകി. 17 ലക്ഷം രൂപയച്ചടച്ചാൽ ഈ അടഞ്ഞ വാതിൽ ഇവർക്ക്‌ തുറന്നു നൽകും. സുമനസുകളുടെ സഹായം തേടിയുള്ള കാത്തിരിപ്പ് ഇന്ന് പതിനേഴു ദിവസം പിന്നിടുന്നു. കേരള ബാങ്കിലാണ് കടം. പലിശ എഴുതി തള്ളാൻ തയാറായാൽ മുതൽ സ്വരുകൂട്ടാൻ ശ്രമിക്കുമെന്ന് നാട്ടുകാർ.

 

സുഹൃത്തിന്റെ മകളുടെ വിവാഹ ആവിശ്യത്തിനായാണ് അലക്സാണ്ടർ കേരള ബാങ്കിൽ നിന്ന് 2018 ഇൽ 10 ലക്ഷം രൂപ കടമെടുത്തത്. അടവ് മുടങ്ങാതെ സുഹൃത്ത്‌ തിരിച്ചടച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ അസുഖത്തിൽ സുഹൃത്ത്‌ മുനീബിന്റെ കാഴ്ചശക്തി നഷ്ടമായി. ഉറ്റ സുഹൃത്തിന് നൽകിയ വാക്ക് പാലിക്കാനാകാതെ നിസ്സഹായതയിലാണ് മുനീബ്.

ENGLISH SUMMARY:

In Nilambur, locals help a family in debt after taking a loan