മലപ്പുറം പോത്തുകല്ല് അമ്പുട്ടാൻപൊട്ടിയിൽ ജനവാസ കേന്ദ്രത്തിൻ നിന്ന് പിൻമാറാതെ കാട്ടുകൊമ്പൻ. കഴിഞ്ഞ ദിവസം പ്രഭാത നമസ്കാരത്തിനു എത്തിയവരാണ് ആനയെ ആദ്യം കാണുന്നത്. പാലുണ്ട മുണ്ടേരി റോഡ് മറികടന്ന് പള്ളിയുടെ പിറകിലൂടെ വരികയായിരുന്നു. പിന്നീട് സമീപത്തെ വീടുകൾക്കിടയിലൂടെ നീങ്ങി.
പ്ലാവുള്ള പറമ്പുകളിൽ നിന്ന് ചക്കിയിട്ട് തിന്നു, ഒരു മണിക്കുറോളം നേരം ആന പ്രദേശത്തു ഭീതി സൃഷ്ടിച്ചു.നാട്ടുകാർ സംഘടിച്ച് ബഹളം വച്ചതോടെയാണ് ആന പിന്മാറിയത്. എന്നാൽ വൈകിട്ട നാലോടെ ആന വീണ്ടും തിരിച്ചെത്തുകയായിരുന്നു,
അമ്പുട്ടാൻ പൊട്ടി അങ്ങാടിയോട് ചേർന്ന് വനംപ്രദേശത്ത് തന്നെ ആന തമ്പടിച്ചിരിക്കുകയാണ്.