ഷൊർണൂരിൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നും യന്ത്രസാമഗ്രികളുടെ മോട്ടറുകൾ കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റില്‍. കുളപ്പുള്ളിയിലെ പ്ലാന്റില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വിലവരുന്ന അഞ്ച് മോട്ടറുകളാണ് സംഘം കവര്‍ന്നത്.
തൃശൂർ ചെറുതുരുത്തി സ്വദേശി വൈശാഖ്, ചേലക്കര സ്വദേശി സിദ്ദീഖ്, പൈങ്കുളം സ്വദേശി ജിത്തു എന്നിവരെയാണു ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരസഭാധികൃതർ നൽകിയ പരാതി പരിഗണിച്ചായിരുന്നു അന്വേഷണം. പ്രാഥമിക വിവരശേഖരണത്തിൽ ലഭിച്ച സൂചനകളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളപ്പുള്ളിയിൽ നിന്നാണ് മൂവരെയും സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത്.
ചോദ്യം ചെയ്യലിനിടെയായിരുന്നു കുറ്റസമ്മതം. മോട്ടറുകൾ ഇവരിൽ നിന്നും വീണ്ടെടുത്തു. ഉപയോഗശൂന്യമായ കെട്ടിടങ്ങളില്‍ അവശേഷിക്കുന്ന വിലകൂടിയ സാധനങ്ങള്‍ കവരുകയായിരുന്നു യുവാക്കളുടെ പതിവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മോട്ടറുകള്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്നയാളുകള്‍ക്ക് കൈമാറുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നും പൊലീസ് അറിയിച്ചു.