ഇടവിട്ട് മഴ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ പ്രധാന ഡാമുകളില്‍ ജലനിരപ്പ് ഉയരാത്തത് ഒന്നാംവിള നെല്‍കൃഷിയെ ബാധിക്കുമെന്ന് കര്‍ഷകര്‍. മലമ്പുഴ, മീങ്കര, കാഞ്ഞിരപ്പുഴ, വാളയാര്‍ ഡാമുകളില്‍ മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജലനിരപ്പ് കുറവാണ്.
ഡാമുകളിലേക്ക് ഒഴുകിയെത്തേണ്ട നീര്‍ച്ചോലകള്‍ പലതും ഇപ്പോഴും വരണ്ടുണങ്ങിയ അവസ്ഥയിലാണ്. മഴ കനത്താല്‍ മാത്രമേ കാര്‍ഷികാവശ്യത്തിന് കൂടുതല്‍ വെള്ളം അനുവദിക്കാന്‍ കഴിയൂ എന്നാണ് ജലസേചന വകുപ്പിന്‍റെയും നിലപാട്.