പാലക്കാട് പന്നിയങ്കരയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍പിരിക്കാനുള്ള ശ്രമത്തിനെതിരെ വീണ്ടും സമരം ശക്തമാക്കുമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകളുടെ മുന്നറിയിപ്പ്. ആറ് പഞ്ചായത്തില്‍പ്പെടുന്നവര്‍ക്ക് നല്‍കിയിരുന്ന ഇളവ് തിങ്കളാഴ്ച മുതല്‍ പിന്‍വലിക്കുമെന്നാണ് ടോള്‍പിരിവ് കമ്പനിയുടെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഞായറാഴ്ച സമവായ ചര്‍ച്ച നടത്തുമെന്നും പി.പി.സുമോദ് എം.എല്‍.എ അറിയിച്ചു. നേരത്തെയും ടോള്‍പിരിവിനുള്ള ശ്രമം രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സമരം നടത്തിയതിന് പിന്നാലെയാണ് നീട്ടിയത്.