കാട്ടു പന്നിയിടിച്ച് സ്കൂട്ടര്‍ മറിഞ്ഞ് രണ്ട് പ്സസ് വണ്‍ വിദ്യാർഥികൾക്ക് പരുക്ക്. പാലക്കാട് ചിറ്റടിയിലെ അപകടത്തില്‍ പ്ലസ് വൺ വിദ്യാർഥികളായ ആന്റോ സിബി, അലക്സ് പ്രിൻസ് എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ആന്റോ സിബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് കാട്ടുപന്നിക്കൂട്ടം ഇടിച്ച് കയറുകയായിരുന്നു. കുഞ്ഞുങ്ങളുമായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച പന്നിക്കൂട്ടം സ്കൂട്ടറില്‍ തട്ടി. പിന്നാലെ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു.
പള്ളിയിലെ ബിരിയാണി ചലഞ്ചിൻ്റെ ഭാഗമായി ഇരുവരും ബിരിയാണി വിതരണത്തിനായി ഇലക്ട്രിക്ക് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രദേശത്ത് നേരത്തെയും വന്യമൃഗങ്ങളുടെ സാന്നിധ്യവും അപകടവുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.