kenichira-tiger

TOPICS COVERED

വയനാട് കേണിച്ചിറയില്‍ നിന്നും പിടികൂടിയ കടുവയെ ഒമ്പതു ദിവസമായിട്ടും പുനരധിവസിപ്പിക്കാന്‍ നടപടിയായില്ല. പരുക്കേറ്റ കടുവ ദിവസങ്ങളായിട്ടും ചെറിയ കൂട്ടിലാണ് വാസം. കടുവയെ നെയ്യാറിലേക്ക് മാറ്റാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.

 

കഴിഞ്ഞ 24 നാണ് കേണിച്ചിറയില്‍ നിന്ന് കടുവയെ പിടികൂടിയത്. ഗുരുതര പരുക്കുകളുണ്ടായിരുന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ ഇരുളത്തെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി ചികില്‍സ നല്‍കിയെങ്കിലും പിന്നീട് നീക്കമൊന്നും നടന്നില്ല. തിരുവനന്തപുരം നെയ്യാറിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ചീഫ് വൈല്‍ഡ് വാര്‍ഡന്‍റെ അനുമതി അനിശ്ചിതമായി വൈകിയതോടെ കടുവ ഒമ്പത് ദിവസമായിട്ടും പിടികൂടിയ  അതേ കൂട്ടിലാണ്. 

10 വയസ്സുള്ള ആണ്‍ കടുവ നിവര്‍ന്നു നില്‍ക്കാന്‍ പോലുമാവാത്ത കൂട്ടിലാണ് കഴിയുന്നത്. ആവശ്യത്തിനു നടത്തം പോലും സാധിക്കാത്തത് കടുവയുടെ ജീവനു തന്നെ ഭീഷണിയാണ്. കൂട്ടിലായതിനു പിന്നാലെ രണ്ടു ദിവസം തീവ്ര പരിചരണത്തിലായിരുന്നു കടുവ. നെയ്യാറിലേക്ക് മാറ്റാന്‍ കടുവ ഫിറ്റാണെന്ന വെറ്റിനറി ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള അനുമതി വൈകുന്നതാണ് കുരുക്കായത്. വയനാട്ടിലെ കുപ്പാടിയിലും തൃശൂര്‍ മൃഗശാലയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലും സ്ഥലമില്ലാതായതോടെയാണ് കടുവയെ നെയ്യാറിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്

ENGLISH SUMMARY:

No action was taken to rehabilitate the captured tiger