fencing-ajeesh-wyd

കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ വയനാട് പടമലയിലെ അജീഷിന്‍റെ വീടിന്‍റെ പരിസരത്തെ ഫെൻസിങ് നിർമാണവും പാതി വഴിയിൽ നിലച്ചു. ഫെൻസിങ് പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രിമാരുടെ സംഘം അജീഷിന്‍റെ വീട്ടിലെത്തി വാഗ്ദാനം നൽകിയിരുന്നെങ്കിലും അഞ്ചു മാസമായിട്ടും പൂർത്തിയാക്കാനായില്ല. ഇതു വഴി എത്തുന്ന കാട്ടാനകളുടെ എണ്ണം കൂടി.

 

2018 ലാണ് ക്രാഷ് ഗാർഡ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനമായത്. നാലര കിലോമീറ്റർ ദൂരത്തേക്ക് ഫെൻസിങ് ഒരുക്കാൻ 3 കോടി 60 ലക്ഷം രൂപയും അനുവദിച്ചു. വർഷങ്ങൾക്ക് ശേഷം 2023 ആഗസ്റ്റിൽ ആരംഭിച്ച പ്രവർത്തി പിന്നീട് നിലയ്ക്കുകയായിരുന്നു.  സ്ഥാപിച്ച തൂണുകൾ ചിലത് ആന തന്നെ തകർത്തു, കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന ആനകളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്.

ENGLISH SUMMARY:

Govt yet to complete fencing near Ajeesh's house who died five months ago in Wild elephant attack, Wayanad.