deathboy

TOPICS COVERED

ഗുഡ്‌സ്‌ ട്രെയിനിനു മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതിലൈനിൽനിന്ന്‌ ഷോക്കേറ്റ്‌ മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി സൗമ്യ  ദമ്പതികളുടെ ഏകമകൻ ആന്റണി ജോസാണ്‌ മരിച്ചത്‌. സുഹൃത്തിന്റെ പിറന്നാളിന്‌ കേക്ക്‌ വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും സുഹൃത്തുക്കളും.

ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു.  മറുഭാഗത്തേക്ക്‌ ഇറങ്ങാൻ ആന്റണി  ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ്‌ തെറിച്ചു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാരുമായി പന്തയം വച്ചുജയിക്കാനാണ്  ആന്റണി ജോസ് ട്രെയിനിനു മുകളില്‍ കയറിയതെന്നാണ് സൂചന. 85 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൂട്ടുകാർ സ്‌റ്റേഷൻ മാസ്‌റ്ററെ വിവരം അറിയിച്ചതിനെത്തുടർന്ന്‌ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃക്കാക്കര കെഎംഎം കോളജിൽ ബിസിഎ ഒന്നാംവർഷ വിദ്യാർഥിയാണ്‌.  സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ്‌ അച്ഛൻ ജോസ്‌. അമ്മ ലൂർദ്‌ ആശുപത്രിയിലെ നഴ്സാണ്‌.

പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറുകയായിരുന്നു. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആന്റണി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

A 17-year-old boy who climbed on top of a goods train was shocked to death by a railway power line:

A 17-year-old boy who climbed on top of a goods train was shocked to death by a railway power line. Antony Jose, the only son of Jose Antony Soumya couple, died at his home in Ponekara Kadiparambath Road . Anthony and his friends went to buy a cake for his friend's birthday.