TOPICS COVERED

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നൊമ്പരമായി മാറിയ വെള്ളാർമല സ്കൂളിലെ നടുക്കുന്ന കാഴ്ചകളുടെ ഭീതിയിലാണ് ഒറ്റപ്പാലം വരോട് കെ.പി.എസ്.എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. അനങ്ങൻമല പ്രദേശത്തെ കരിങ്കൽ ഖനനം ജീവനുപോലും ഭീഷണിയാകുമെന്ന ആശങ്കയിൽ ക്വാറിക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് കുട്ടിക്കൂട്ടം.

ഒൻപതാം ക്ലാസിന്റെ ജനാലയിലൂടെ നോക്കിയാൽ കാണാം ഖനനത്തിന്റെ ആഴം. കേൾക്കാം പാറ പൊട്ടിക്കുന്ന ഇടിമുഴക്കം. ഇതെല്ലാം ഇവര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്.  സ്കൂളിലെ മിക്ക വിദ്യാർഥികളുടെയും വീടുകളും മലയടിവാരത്താണ്. മഴ കനത്താൽ ഇവിടെയും സ്വസ്ഥതയില്ല. വിദ്യാർഥികൾ ആശങ്ക പങ്കുവയ്ക്കുമ്പോൾ അധ്യാപകർക്കുമില്ല ഉത്തരം.

ഓഗസ്റ്റ് ഒന്‍പതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് അനങ്ങൻമല, സേവ് അനങ്ങൻമല, സേവ് അസ് എന്ന മുദ്രാവാക്യം ഉയർത്തി ഉപവാസ സമരത്തിന് ഒരുങ്ങുകയാണു വിദ്യർഥികൾ. ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പട്ടു ജില്ലാ കലക്ടർക്കു നിവേദനവും നൽകി. ഓഗസ്റ്റ് പതിനഞ്ചിന് വിദ്യാർഥി ശൃംഖലയും തീർക്കും. വരോട് എയുപി, എഎംഎൽപി സ്കൂളുകൾ പ്രവർത്തിക്കുന്നതും മലയടിവാരത്താണ്. പതിനഞ്ചിലെ സമരത്തിൽ ഇവരുടെയും സഹകരണം തേടും.

ENGLISH SUMMARY:

A group of children are starting an open protest against the quarry, fearing that the quarrying will even threaten their lives