ശമ്പളം ലഭിക്കാതായതോടെ കൽപ്പറ്റ KSRTC ഡിപ്പോക്കു മുന്നിൽ ജീവനക്കാരിയുടെ കഞ്ഞി വച്ച് പ്രതിഷേധം. വനിത പ്യൂൺ രഞ്ജിനിയാണ് പ്രതിഷേധിച്ചത്. അര ദിവസത്തെ ഡ്യൂട്ടി മുടങ്ങിയതോടെയാണ് രഞ്ജിനിയുടെ ഒരു മാസത്തെ ശമ്പളം തടഞ്ഞത്. അവധി അപേക്ഷ സമർപ്പിച്ചിരുന്നെന്നും തീരുമാനമെടുക്കേണ്ടത് എം ഡിയാണെന്നുമാണ് ഡിപ്പോയുടെ വിശദീകരണം. ഷഫീഹ് എളയോടത്തിന്റെ റിപ്പോർട്ട്.