വയനാട് ബീനാച്ചി പനമരം റോഡ് നിർമാണത്തിൽ ക്രമക്കേടെന്ന ആരോപണവുമായി നടവയലിലെ പ്രദേശവാസികൾ. 12 മീറ്റർ വീതി റോഡ് നിർമ്മിക്കുമെന്ന വാഗ്ദാനത്തിൽ സൗജന്യമായി ഭൂമി നൽകിയവരാണ് കിഫ്‌ബി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചു രംഗത്തെത്തിയത്.
ബീനാച്ചി - പനമരം റോഡ്..കിഫ്ബിയിൽ ഉൾപ്പെടുത്തിയ 32.56 കോടി രൂപയുടെ പദ്ധതി. 12 മീറ്റർ വീതിയിൽ റോഡ് നവീകരിച്ച് 9 മീറ്റർ വീതിയിൽ ടാറിങാണ് ഡി പി ആർ.. ബീനാച്ചി മുതൽ അരിവയൽ വരെ 2.7 കിലോമിറ്ററിൽ 9 മീറ്റർ വീതിയിൽ പ്രവർത്തിനടന്നെങ്കിലും നടവയലിലെത്തിയപ്പോൾ സംഗതി മാറി. 9 മീറ്റർ എന്നത് 7 മീറ്ററായി ചുരുങ്ങി. ആരും അറിഞ്ഞില്ല.. ജനപ്രതിനിധികൾ പോലും
12 മീറ്റർ റോഡ് നിർമ്മിക്കുമെന്നറിയിച്ച ഉദ്യോഗസ്ഥർക്ക് മുന്നിൽ നടവയലുകാർ സൗജന്യമായാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന ഭൂമി സമർപ്പിച്ചത്. പലരുടെയും മതിൽ പൊളിച്ചു. തെങ്ങടക്കം മുറിച്ചു മാറ്റി. വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ റോഡിന് വേണ്ടി അകമൊഴിഞ്ഞ് സഹായിച്ച നാട്ടുക്കാരെ കിഫ്ബി വഞ്ചിച്ചു.
പള്ളിത്താഴെ മുതൽ പനമരം വരെയുള്ള 6.720 കിലോ മീറ്റർ ദൂരം 7 മീറ്റർ വീതിയിൽ നിർമിച്ചു തീർക്കാനാണ് നീക്കം. പ്രവർത്തി വെട്ടിക്കുറച്ചതിൽ ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ജനകീയ ജാഗ്രത സമിതി രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ...