ഉരുൾതകർത്തെറിഞ്ഞ വെള്ളാർമല സ്കൂളിന് മേപ്പാടിയിൽ പുനർജന്മം. സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മേപ്പാടിയിൽ സ്കൂൾ കെട്ടിടം നിർമിച്ചത്.
മാസങ്ങളായി താൽകാലിക ക്ലാസ് മുറികളിൽ കഴിയുന്ന കുട്ടികൾക്ക് ജൂൺ മുതൽ സ്വന്തം കെട്ടിടത്തിലേക്ക് മാറാം. 12 ക്ലാസ് മുറികളുണ്ട്. റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ കെട്ടിടത്തിൽ അടുത്ത അധ്യയന വർഷം മുതൽ ക്ലാസ്സ് ആരംഭിക്കും. മന്ത്രി കേളുവും ടി. സിദ്ധീഖ് എം. എൽ. എ യും ചടങ്ങില്‍ പങ്കെടുത്തു.