വേനൽച്ചൂടിൽ കുളിരായി ഗസൽമഴ . വിഖ്യാത ഹിന്ദുസ്ഥാനി ഗായിക രേഖ ചാറ്റർജിയുടെ സംഗീതം കൊല്ലം നഗരത്തെ സംഗീതസാന്ദ്രമാക്കി. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബാണ് ഗസൽ സന്ധ്യക്ക് വേദിയായത്
ഹിന്ദുസ്ഥാനി സംഗീതത്തിലെ പുതു തലമുറ പാട്ടുകാരി രേഖ ചാറ്റർജി ഗസലിന്റെ വേറിട്ട തലങ്ങളിലേക്കാണ് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോയത്.
.സിദ് നാ കരോ എന്ന ഗസലിൽ തുടക്കം. ജബ് ദീപ് ചലേയിലൂടെ പോപ്പുലർ ഹിന്ദി സിനിമാ ഗാനങ്ങളിലേക്ക് കടന്നു. ഒരു പുഷ്പം മാത്രം എന്ന മലയാള ഗാനം ആസ്വദകരുടെ കയ്യടി നേടി. ദമാദം മസ്ത് കലണ്ടർ പാടി ആവേശത്തിരയിളക്കിയാണ് ഗസൽ മഴ തോർന്നത്.