pathanamthitta-collector-t

പത്തനംതിട്ടയില്‍ ജില്ലാകലക്ടറും സി.പി.എം ജില്ലാനേതൃത്വവും കടുത്ത അഭിപ്രായഭിന്നതയില്‍.  സര്‍ക്കാര്‍പദ്ധതികള്‍ കലക്ടര്‍ അട്ടിമറിക്കുകയാണെന്നാണ് സിപിഎം ആരോപണം. ഒരാഴ്ച്ചക്കിടെ പലവട്ടം പാര്‍ട്ടി ജില്ലാനേതൃത്വം കലക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിക്കഴി‍ഞ്ഞു. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരാണ് ആരോപണങ്ങളുന്നയിക്കുന്നതെന്നാണ് കലക്ടറുടെ നിലപാട്.

വന്‍കിടക്വാറികള്‍ക്ക് ഒത്താശചെയ്ത് ചെറുപാറമടകളുടെ പ്രവര്‍ത്തന അനുമതി കലക്ടര്‍ നിഷേധിക്കുകയാണെന്ന് കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി െക.പി ഉദയഭാനുആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ ആശിക്കുംഭൂമി ആദിവാസികള്‍ക്ക് പദ്ധതി കലക്ടര്‍ അട്ടിമറിച്ചെന്ന് പറഞ്ഞത്.

ആദിവാസികള്‍ക്ക് നല്‍കാനുള്ളഭൂമിയിടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഭൂമിയിടപാട് നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഭൂമിയുടെ പേരില്‍നടന്ന അഴിമതിയില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.  ആറന്‍മുളയിലെ നവീകരിച്ച കരുമാലുംതോട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് കലക്ടറെവിലക്കിയത് ജില്ലാനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടായിരുന്നു.