tvm-zoo

കാഴ്ച്ചകള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്ക് അറിവും  പകര്‍ന്നു നല്‍കാന്‍ പുതിയ പദ്ധതികളുമായി തിരുവനന്തപുരം മൃഗശാല.  സന്ദര്‍ശകരെ ആകര്‍ഷിക്കാനും, സുരക്ഷ ഉറപ്പാക്കാനും വ്യത്യസ്ഥമായ പദ്ധതികളാണ് വരുന്നത്. വേനലവധി തുടങ്ങിയതോടെ സന്ദര്‍ശകരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചു. 

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 32 ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ മൃഗശാലയിലേക്ക് വേനലവധി തുടങ്ങിയതോടെ 25000 മുതല്‍ മുപ്പതിനായിരം വരെ ആളുകളാണ് ദിവസവും എത്തുന്നത്. വെറുതെ മൃഗങ്ങളെ കണ്ട് മടങ്ങുന്നതിന് പകരം അവയെപ്പറ്റി ഉള്ള വിവരങ്ങള്‍ അറിയാന്‍  വിവരണശാലകള്‍ ഒന്നേകാല്‍ കോടി രൂപ ചെലവില്‍  നിര്‍മിക്കാനാണ് പദ്ധതി.

മത്സ്യ വൈവിധ്യം പരിചയപ്പെടുത്തുന്ന വമ്പന്‍ അക്വേറിയത്തിന്റെ നിര്‍മാണം അടുത്തമാസം പൂര്‍ത്തിയാകും.  അധിക സുരക്ഷാ ക്രമീകരണങ്ങളുടെ  നിര്‍മാണവും  പുരോഗമിക്കുന്നു.

മൃഗശാലയില്‍ തന്നെ ജനിച്ച് വളര്‍ന്ന പൊന്നി കടുവയും, മൂന്ന് മാസം  പ്രായമുള്ള മകള്‍ ആതിരയും വേനലവധിക്ക് എത്തുന്ന കുട്ടി സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടവരാണ്.