പത്തനംതിട്ട ബസ് സ്റ്റാന്റ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. മഴക്കാലമായതോടെ ദുരിതത്തിലായത് സ്റ്റാന്റിലെത്തുന്ന യാത്രക്കാരാണ്.  അധികൃതരും ജനപ്രതിനിധികളും പരസ്പരം പഴിചാരുന്നതല്ലാതെ സ്റ്റാൻഡ് നന്നാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

മഴ മാറിയാൽ ഇങ്ങനേയും. കുഴിയല്ല, കുളങ്ങൾ തന്നെയാണ് സ്റ്റാൻഡ് മുഴുവൻ. യാത്രക്കാരും ബസ് ഡ്രൈവർമാരും ഒരുപോലെ ദുരിതത്തിലാക്കുന്ന സാഹചര്യം.

കെ.എസ് ആർ ടി സി സ്റ്റാൻഡ് വർഷങ്ങളായി ഈ മുനിസിപ്പൽ സ്റ്റാന്റിലാണ് പ്രവർത്തിക്കുന്നത്. അധികൃതരും ജനപ്രതിനിധികളും പരസ്പരം പഴിചാരുന്നതല്ലാതെ സ്റ്റാൻഡ് നന്നാക്കാൻ  ഗുണകരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല.