kayamkulambridge

കായംകുളം ദേശീയപാതയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടുത്തുന്നതില്‍ അഴിമതിയെന്ന് ആരോപണം. തുരുമ്പിച്ച കമ്പികള്‍ മാറ്റാതെ കോണ്‍ക്രീറ്റ് കൈവരികള്‍ നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ച്ചയായി വാഹനാപകടം ഉണ്ടാകുന്ന പാലത്തിലാണ് ഈ അനാസ്ഥ

ഒന്ന് തൊട്ടാല്‍ കൈവരിതന്നെ കയ്യില്‍പോലും. അത്രമാത്രം ദ്രവിച്ചുകിടക്കുകയായിരുന്നു കായംകുളം പാലത്തിന്റെ ഇരുഭാഗത്തെയും കൈവരികള്‍. അരൂര്‍ മുതല്‍ കൃഷ്ണപുരം വരെ ജില്ലയിലെ പാലങ്ങളുെട അറ്റകുറ്റപ്പണികള്‍ ചെയ്തുവരികയാണ് ദേശീയപാതാ വിഭാഗം. പക്ഷേ തുരുമ്പെടുത്ത ഇരുമ്പുകമ്പികള്‍ മാറ്റാതെ കോണ്‍ക്രീറ്റ് നിറച്ച് കണ്ണില്‍പൊടിയിടുകയാണ് കരാറുകാര്‍. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്

കാലഹരണപ്പെട്ടും വാഹനങ്ങൾ തട്ടിയുമാണ് നിലവിലെ കൈവരികള്‍ തകർന്നത്.  ഇതു പൂർണമായും പൊളിച്ചു പണിയുന്നതിനു പകരം തകർന്ന കൈവരികളിൽ സിമന്റ് പൂശി അറ്റകുറ്റപ്പണി നടത്താനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. ദേശീയപാത വികസനുവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെ ദ്രുതഗതിയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കരാറുകാര്‍ക്ക് ലാഭമുണ്ടാക്കാനാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്