ജോയിയെന്ന ശുചീകരണ തൊഴിലാളിയുടെ ജീവനെടുത്ത ആമയിഴഞ്ചാന്‍ തോട്ടിലെ തുരങ്കം ശുചീകരണം അന്തിമ ഘട്ടത്തില്‍. റെയില്‍വേ സ്റ്റേഷനടിയിലെ തുരങ്കഭാഗം 63 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചീകരിക്കുന്നത്.
ഇനിയിവിടെ ഒരാളുടെ കൂടി ജീവന്‍ പൊലിയില്ല. ജോയി ജീവനര്‍പ്പിച്ച തുരങ്കം ഒടുവില്‍ മാലിന്യമുക്തമാകുന്നു. ആരു വൃത്തിയാക്കുമെന്ന ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജലവിഭവ വകുപ്പാണ് ദൗത്യം ഏറ്റെടുത്തത്. മൂന്നുമാസംകൊണ്ട് ശുചീകരണം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു. 1200 ഘന മീറ്റര്‍ മാലിന്യം നീക്കം ചെയ്തെന്നാണ് കണക്ക്. തോട്ടില് അടിഞ്ഞു കൂടിയിരുന്ന പ്ളാസ്റ്റിക് കുപ്പികളും പ്ളാസ്റ്റിക് സാധനങ്ങളും വേര്‍തിരിച്ച് മാറ്റി. മണ്ണും മറ്റ് മാലിന്യങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ നികത്തലിന് ഉപയോഗിച്ചു. 117 മീറ്റര്‍ തുരങ്ക ഭാഗമാണ് വൃത്തിയാക്കുന്നത്. പലഭാഗത്തായി തുറക്കുന്ന ഒാടകളിലൂടെ ഇപ്പോഴും തോട്ടിലേയ്ക്ക് വന്‍തോതില്‍ മാലിന്യം എത്തുന്നുണ്ട്. ഇത് കര്‍ശനാമായി തടഞ്ഞില്ലെങ്കില്‍ വീണ്ടും മാലിന്യം അടിഞ്ഞ് തോട്ടിലെ ഒഴുക്ക് നിലയ്ക്കും