azheekkal-beach

കൊല്ലം കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ച് ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു. ഇരുപത്തിയഞ്ചുലക്ഷം രൂപ മുടക്കി ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ പ്രതിദിനം എത്തുന്ന ബീച്ചില്‍ ഒരു ശുചിമുറി പോലുമില്ലെന്ന കാര്യം നേരത്തെ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

തണ്ണീര്‍പന്തല്‍ എന്നാണ് പദ്ധതിയുടെ പേര്. അഴീക്കല്‍ ബീച്ചിനോട് ചേര്‍ന്ന് ശുചിമുറി,ഭക്ഷണശാല,എടിഎം തുടങ്ങിയവ നിര്‍മിക്കും. ഇതിനായി തുറമുഖ വകുപ്പിന്റെ മൂന്ന്സെന്റ് സ്ഥലം ഏറ്റെടുത്തു. ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ തണ്ണീര്‍പന്തല്‍ പദ്ധതി ജില്ലാ പഞ്ചായത്താണ് നടപ്പിലാക്കുന്നത്.

ജില്ലയിലെ മൂന്നോ നാലോ ടൂറിസം മേഖലകളിൽ കൂടി "ടേക് എ ബ്രേക്ക് " മാതൃകയിൽ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.