കൊല്ലം ആലപ്പുഴ ജില്ലകളിലെ തീരമേഖലയുടെ സ്വപ്ന പദ്ധതിയായ അഴീക്കല്‍ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മല്‍സ്യ, വിനോദസഞ്ചാരമേഖലകള്‍ക്ക് പ്രയോജനകരമാകുന്ന പാലത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ നിന്നാരംഭിക്കുന്ന പാലം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലാണ് അവസാനിക്കുന്നത്. നൂറ്റനാല്‍പ്പത്തിയാറു കോടി രൂപ ചെലവാക്കി നിര്‍മിക്കുന്ന പാലത്തിന്റെ നീളം 815 മീറ്ററാണ്. അറബിക്കടലിന്റെ അഴിമുഖത്തിനു കുറുകെ നിർമ്മിക്കുന്ന അഴീക്കല്‍ പാലം തീരദേശ പാതയിലെ നിർണ്ണായക ചുവടുവയ്പാണ്. പാലം യാഥാർത്ഥ്യമാകുന്നതോടെ കരുനാഗപ്പള്ളിയില്‍ നിന്ന് തോട്ടപ്പള്ളി വരെ തീരദേശ റോഡ് വഴി എത്തിച്ചേരാം. പാലം തുറക്കുന്നതോടെ അഴീക്കല്‍ ഹാര്‍ബറിനും പുരോഗതിയുണ്ടാകുമെന്നാണ് മല്‍സ്യതൊഴിലാളികളുടെ പ്രതീക്ഷ.