പത്തനംതിട്ട ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം അവസാനഘട്ടത്തില്‍. ജൂണ്‍മാസത്തോടെ വീടുകള്‍ എല്ലാവര്‍ക്കും കൈമാറാനാകുമെന്ന്  ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രളയത്തില്‍ 640 വീടുകളാണ് ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത്. 

പൂര്‍ണമായും തകര്‍ന്ന 640വീടുകളഇല്‍ 498 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. അവശേഷിക്കുന്നവ  സ്വന്തമായി ഭൂമിയില്ലാത്തവരുടേതാണ്. ഇവര്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമമമത്തിലാണ്. അതും ഉടനെ പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ പറഞ്ഞു.

പൂര്‍ത്തിയായ മുപ്പത് വീടുകള്‍ കൈമാറിക്കഴിഞ്ഞു. അന്‍പതുവീടുകളുടെ നിര്‍മണം പൂര്‍ത്തിയായി. 18,539 വീടുകളാണ് പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നത്. എല്ലാവീടുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കി ജൂണില്‍ കൈമാറും.