അനുദിനം മലിനമാകുന്ന പമ്പാനദിക്ക് പുതുജീവൻ നൽകാൻ ഒരു പഠനയാത്ര. പമ്പ സംരക്ഷണത്തിനായി രൂപീകരിച്ച കൂട്ടായ്മയാണ് ആശയത്തിന് പിന്നിൽ. 'ഒന്നിക്കാം പമ്പയ്ക്കായി' എന്നപേരിൽ നടത്തിയ പരിപാടി ചെങ്ങന്നൂരിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

മലിനീകരണത്താൽ വീർപ്പുമുട്ടുന്ന പമ്പയ്ക്ക് പുതുജീവൻ നൽകാനാണ് ഈ പ്രതിഞ്ജ. നദിയുടെ സംരക്ഷണത്തിനായി രൂപികരിച്ച കൂട്ടായ്മയാണ് പുത്തൻ ആശയവുമായി മുന്നിട്ടിറങ്ങിയത്. ആദ്യഘട്ടമായി പമ്പ അവലോകന യാത്രയും, പഠനവും. ചെങ്ങന്നൂർ മുണ്ടൻ കാവ് ആറാട്ടുകടവ് മുതൽ  പുത്തൻകാവ് വരെ സംഘം ബോട്ടിൽ സഞ്ചരിച്ചു,  വിവരശേഖരണം നടത്തി. മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനായി 5000 വിദ്യാർത്ഥികൾ ഒപ്പിട്ട "പരിസ്ഥിതി സൗഹൃദ പമ്പാ പരിരക്ഷണ ഭീമഹർജി",  പാമ്പാപുനർജനി തയ്യാറാക്കിയ നദീ പഠനറിപ്പോർട് എന്നിവ സജി ചെറിയാൻ എം എൽ എയ്ക്ക്, കൈമാറി.

ആലപ്പുഴ -പത്തനംതിട്ട ജില്ലകളിലേ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. കവി ഒ.എസ് ഉണ്ണികൃഷ്ണനാണ് പമ്പാ അവലോകനയാത്ര ആശയത്തിനു പിന്നിൽ. കൂട്ടായ്മയുടെ തുടർപ്രവർത്തനങ്ങൾ പിന്നാലെയുണ്ടാകും