കൊല്ലം അഴീക്കല്‍ ആയിരംതെങ്ങ് പാലത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തില്‍ കോണ്‍ക്രീറ്റ് ഇളകിമാറി കമ്പികള്‍ തെളിഞ്ഞു. പാലം ഉടന്‍ വിദഗ്ധ സംഘം പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സുനാമിക്ക് ശേഷമാണ് ടിഎസ് കനാലിന് കുറുകെ അഴീക്കലിനെ ആയിരംതെങ്ങുമായി ബന്ധിപ്പിച്ച് പാലം പണിതത്. 2005 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലത്തിന്റെ തറക്കല്ല് ഇട്ടത്. 2010 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. വി.എസ്.അച്യുതാനന്ദനാണ് പാലം ഉദ്ഘാടനം ചെയ്തത്. പത്തുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി തുടങ്ങി.
തീരമേഖലയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം എത്രയും വേഗം ശരിയാക്കണമെന്ന്് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.