പത്തനംതിട്ടയിൽ 16 വയസ്സുകാരിയെ മദ്യം നൽകി മയക്കി ബലാത്സംഗം ചെയ്ത അഭിഭാഷകനെ കണ്ടെത്താന്‍ രാപ്പകല്‍ ഓടി ആറന്മുള പൊലീസ്. അറസ്റ്റിന് മടിച്ചു നിന്ന പൊലീസ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ആണ് പണിയെടുക്കാന്‍ തുടങ്ങിയത്. രണ്ടാംപ്രതിയായ ബന്ധു മാസങ്ങള്‍ക്ക് മുന്‍പേ അറസ്റ്റിലായിരുന്നു.
ഹൈക്കോടതി അഭിഭാഷകനായ നൗഷാദാണ് പെണ്‍കുട്ടിയെ മദ്യം നല്കി മയക്കി പീഡിപ്പിച്ചത്.മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്യാന്‍ വന്ന ആളാണ് നൗഷാദ്. 2023 ജൂൺ10ന് കോഴഞ്ചേരിയിലെ ബാർ ഹോട്ടലിൽ ആയിരുന്നു ആദ്യ പീഡനം. കഴിഞ്ഞ വർഷം ജൂൺ വരെ പീഡനം തുടർന്നു.പലവട്ടം രക്തസ്രാവം ഉണ്ടായി എന്നും പരാതിയുണ്ട്.പെൺകുട്ടിയുടെ പിതാവിന്റെ സഹോദരിയായ രണ്ടാംപ്രതി നേരത്തേ അറസ്റ്റിലായിരുന്നു.
മൂന്നു സംഘമാണ് പീഡകനെ കണ്ടെത്താന്‍ പരിശ്രമിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു.തങ്ങള്‍ ഹാജരാക്കിയ തെളിവുകളിലാണ് ഹൈക്കോടതി ജാമ്യം തള്ളിയത് എന്നാണ് ആറന്‍മുള പൊലീസിന്‍റെ അവകാശവാദം.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പിടികൂടാതെ രക്ഷയില്ലാതെ ആയി.