പൊതുമരാമത്ത്് വകുപ്പിന്റെ റോഡ് നവീകരണത്തിനെതിരെ കൊല്ലം കലയ്ക്കോട്ടെ ജനങ്ങള്‍. തകരാര്‍ ഒന്നുമില്ലാത്ത റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിലാണ് എതിര്‍പ്പ്. എന്നാല്‍ അടുത്ത മഴക്കാലം മുന്‍കൂട്ടി കണ്ടാണ് ജോലികള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പരവൂര്‍ പ്രിയദർശിനി ജംക്്ഷൻ മുതൽ വെട്ടുവിള വരെയുള്ള റോഡ് നാല് വര്‍ഷം മുന്‍പാണ് ടാറ് ചെയ്തത്. കാര്യമായ തകരാറൊന്നും ഇതുവരെ ഇല്ല. എന്നാല്‍ മൂന്നര കിലോമീറ്റര്‍ നീളമുള്ള റോഡ് ലക്ഷങ്ങള്‍ ചെലവാക്കി നവീകരിച്ചു.
നിര്‍മാണം അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ജോലി തടസപ്പെടുത്തിയെങ്കിലും നവീകരണം പൂര്‍ത്തിയാക്കി. റോഡ് അടുത്ത മഴക്കാലം അതിജീവിക്കില്ലെന്നും തകരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് വീണ്ടും ടാര്‍ ചെയ്തതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.