ചന്തക്കുരങ്ങുകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് കൊല്ലം ശാസ്താംകോട്ടയിലെ ജനങ്ങള്‍. യുവജന സംഘടനകള്‍ കുരങ്ങന്‍മാര്‍ക്ക് ആഹാരം നല്‍കുന്നുണ്ടെങ്കിലും കാര്‍ഷിക വിളകളും മറ്റും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. തെരുവ് നായ്ക്കളും ചന്തകുരങ്ങുകളും തമ്മില്‍ ഏറ്റുമുട്ടലുമുണ്ട്. 

ശാസ്താംകോട്ട അമ്പലത്തില്‍ വാനരന്‍മാരുണ്ട്. ക്ഷേത്രവളപ്പ് വിട്ട് പുറത്ത് പോകുന്നവരെ വാനരന്‍മാര്‍ ഇവിേടക്ക് തിരികെ കയറ്റില്ല. അവരാണ് ചന്ത കുരങ്ങന്‍മാര്‍. സമീപത്തുള്ള വീടുകളിലും പറമ്പുകളിലുമൊക്കെയാണ് ഇവരുെട താമസം. കാര്‍ഷിക വിളകള്‍ കഴിക്കുന്നതിനു പുറമേ വീടിന്റെ അടുക്കളയില്‍ കയറി ആഹാര സാധനങ്ങള്‍ വരെ എടുത്തു കൊണ്ടു പോകും.

കോവിഡിന്റെ നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന സമയത്ത് കുരങ്ങന്‍മാര്‍ക്ക് മതിയായ ആഹാരം കിട്ടുന്നുണ്ടായിരുന്നില്ല. ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള സംഘടകള്‍ ഇപ്പോള്‍ ദിവസവും ഒരു നേരം ആഹാരം എത്തിക്കുന്നുണ്ട്. ക്ഷേത്രത്തിലെ വാനരന്‍മാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭക്ഷണം നല്‍കുന്നു. ചന്ത കുരങ്ങന്‍മാരുെട സംരക്ഷണത്തിനായി സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.