വീടിനടുത്ത് തൊഴിലിടം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഐടി വർക്ക് നിയർ ഹോം പദ്ധതി കൊല്ലം കൊട്ടാരക്കരയിൽ തുടങ്ങുന്നു. അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പത്തിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഐടി, ഐടി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി ചെയ്യുന്നതിനാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വീടിന് അടുത്തുള്ള നഗരങ്ങളിൽ തൊഴിലിടം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് കൊട്ടാരക്കരയിലേത്. 220 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് സ്റ്റേഷനാണ് ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ തയാറാക്കുന്നത്. അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ പത്ത് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. രാമനാട്ടുകരയിലും കളമശ്ശേരിയിലും 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി ഉടന്‍ ആരംഭിക്കും. കെ ഡിസ്കിനാണ് വർക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഏർപ്പെടുത്താനുള്ള ചുമതല.