മാവേലിക്കര കൊല്ലകടവ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും പരിഹാരമുണ്ടാക്കാതെ വ്യവസായ വകുപ്പ്. വര്‍ഷങ്ങളായി മേഖലയിലെ വ്യവസായികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.‌

രണ്ട് വര്‍ഷത്തിലധികമായി ഈ ദുരിതം തുടങ്ങിയിട്ട്. മഴക്കാലമായാല്‍ ചെളിക്കുഴി. വേനല്‍ക്കാലമായാല്‍ കുഴിയും പൊടിയും. പലവട്ടം പരാതി നല്‍കി. 

ഫലമുണ്ടായില്ല. പഞ്ചായത്തിനൊ പൊതുമരാമത്ത് വിഭാഗത്തിനോ ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യവസായ വകുപ്പ് തന്നെ കനിയണം. എഴുപതിലധികം സ്ഥാപനങ്ങള്‍ ഉണ്ട് ഇവിടെ. വലിയ വാഹനങ്ങള്‍ കടന്നു വരേണ്ട വഴികള്‍. വഴിക്കായി 22 ലക്ഷം രൂപ അനുവദിച്ചെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ നടപടിയുണ്ടായിട്ടില്ല. വന്‍ കുഴികളില്‍പ്പെട്ട് വാഹനങ്ങള്‍ തകരാറില്‍ 

ആകുന്നതും പതിവാണ്.