തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി കായലില്‍ കുളവാഴയുടെ ശല്യം രൂക്ഷം. ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ ഒന്നിച്ച‌് കായല്‍ വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയപടിയായി. യന്ത്രം ഉപയോഗിച്ച് കുളവാഴ നീക്കം ചെയ്തിട്ട് രണ്ട് വര്‍ഷത്തോളമായെന്നും നാട്ടുകാര്‍ പറയുന്നു.വിനോദ സഞ്ചാരികള്‍ക്ക് വെള്ളായണിക്കായല്‍ പ്രിയപ്പെട്ട ഇടമാണെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്കിത് ജീവിതമാണ്.തലേന്ന് വലയിട്ടശേഷം പിറ്റേദിവസമെത്തി വലയെടുക്കുന്നത് വരെ ഒരു കാത്തിരിപ്പാണ്...എന്നാല്‍ കായലില്‍ കുളവാഴയുടെ ശല്യം രൂക്ഷമായതോടെ മീനൊന്നും കിട്ടാറില്ലെന്ന് ഇവര്‍ പറയുന്നു.
കടമെടുത്ത് വാങ്ങിയ വലെയൊക്കെയും കുളവൊഴക്കിടയില്‍ പെട്ടതോടെ ഉപയോഗശൂന്യവുമായി.കണ്ണെത്താദൂരം പരന്നുകിടക്കുന്ന കുളവാഴ കാഴ്ച്ചക്കാര്‍ക്ക് ഭംഗിയും കേള്‍ക്കുന്നവര്‍ക്ക് തമാശയുമാണെങ്കില്‍ ഇവര്‍ക്കിത് ഉപജീവനത്തിനുള്ള എല്ലാ വഴിയുമടക്കുകയാണ്. സമീപവാസികള്‍ കുടിവെള്ളത്തിനായെത്തുന്നതും ഇവിടെ തന്നെ.വെള്ളായണിക്കായലിന്റെ വിനോദസഞ്ചാര വളര്‍ച്ചയ്ക്കും ശുചീകരണത്തിനുമായി സര്‍ക്കാര്‍ തുക നീക്കി വെച്ചിട്ടുണ്ടെങ്കിലും പദ്ധതികള്‍ക്കൊന്നും വേഗം പോരെന്ന പരാതിയുമുണ്ട്. വര്‍ധിച്ച് വരുന്ന മലിനീകരണം മൂലം ശുദ്ധജലം മത്സ്യങ്ങളും വെല്ലുവിളി നേരിടുന്നുണ്ട്. പല ദിവസങ്ങളിലും മീനുകള്‍ ചത്ത് പൊങ്ങാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.