വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കണ്ട വയബലിറ്റി ഗ്യാപ് ഫണ്ട് സൗജന്യമാക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രി . കേന്ദ്രധനമന്ത്രി സംസ്ഥാനത്തിന്‍റെ ആവശ്യം തള്ളിയതോടെ പ്രധാനമന്ത്രിയെ സമീപിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. പ്രധാനമന്ത്രിയും ആവശ്യം തള്ളിയാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം ആലോചിക്കുക.
വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വയബലിറ്റി ഗ്യാഫ് ഫണ്ട് അഥവാ വിജിഎഫ് സൗജന്യമാക്കാനാവില്ലെന്ന് കഴിഞ്ഞദിവസമാണ ്കേന്ദ്രധനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ായി നല്‍കാമെന്ന് സമ്മതിച്ച 817 കോടി രൂപ തവണകളായി തിരിച്ചടക്കണമെന്നാണ് കേന്ദ്രധനമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി. ഇതുകൂടെ ലാഭവിഹിതവും കേന്ദ്രസര്‍ക്കാരിന് പോകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വിവിധ പദ്ധതികള്‍ക്ക് നല്‍കിയിട്ടുള്ളതുപോലെ വിഴിഞ്ഞത്തും വയബിലിറ്റ് ഗ്യാപ് ഫണ്ട് തിരിച്ചടവില്ലാതെ സൗജന്യമാക്കണെന്ന് അഭ്യര്‍ഥനയില്‍ കേരളം ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയക്കാനാണ് സര്‍ക്കാര്‍ ആലോചന . വിഴിഞ്ഞം തുറമുഖ അധികൃതരും മുഖ്യമന്ത്രിയുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയ . കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയും നിഷേധിക്കുകയാണെങ്കില്‍ ബദല്‍മാര്‍ഗം കേരളം ആലോചിക്കും. ഒന്നുകില്‍ പണം തിരിച്ചടക്കാമെന്ന സമ്മതിക്കുക, അല്ലെങ്കില്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഉപേക്ഷിച്ച് സ്വന്തം നിലയില്‍ അത്രയും പണം കണ്ടെത്തുക. അന്തിമതീരുമാനമെടുക്കുക പ്രധാനമന്ത്രിയുടെ മറുപടി കൂടി അറിഞ്ഞിട്ടാവും.