ക്യാമ്പസ് ഓര്‍മകള്‍ ചേര്‍ത്ത് വെച്ച സംഗീത ആല്‍ബം 10 വര്‍ഷത്തിനിപ്പുറം ഡിജിറ്റല്‍ വീഡിയോ രൂപം നല്‍കി പഴയവിദ്യാര്‍ഥികള്‍ . സിഡി കാലത്ത് ഹിറ്റായ ആല്‍ബം വീഡിയോ ആല്‍ബമാക്കി മാറ്റിയത് പന്തള എന്‍ എസ് എസ് കോളജില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ്. . പ്രണയവും ക്യാമ്പസ് ഓര്‍മകളും തുളുമ്പുന്ന സംഗീത ആല്‍ബം മഴനൂല്‍ക്കനവ് 2008– 2011 കാലത്ത് ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തില്‍ പഠിച്ചവര്‍ അക്കാലത്ത് ചെയ്ത സംഗീത ആല്‍ബമാണ് . കാലമിത്ര കഴിഞ്ഞ പുതിയ ദൃശ്യമികവോടെ വീഡിയോ രൂപത്തിലെത്തുമ്പോള്‍ പഴയ വിദ്യാര്‍ഥികളെല്ലാം ജീവിതത്തിന്‍റെ പലവഴിയിലായി . അധ്യാപകനായ രഞ്ജിത്ത് കൃഷ്ണന്‍ കെ ആര്‍ എഴുതിയ വരികള്‍ ആലപിച്ചത് അശ്വതി നായരും ശ്രാവനും ചേര്‍ന്നാണ്. അരുണ്‍ വി നാഥാണ് സംവിധാനം. യുടൂബിലൂടെയാണ് മഴനൂല്‍ക്കനവ് ആല്‍ബം എത്തിയിരിക്കുന്നത്.