തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മല്‍സ്യബന്ധനത്തെച്ചൊല്ലി മറീന്‍ എന്‍ഫോഴ്സ്െമന്‍റും പൊലീസുമായി തൊഴിലാളികളുടെ തര്‍ക്കം. കടലിലിറങ്ങിയ നാലു വള്ളങ്ങള്‍ പിടിച്ചെടുത്തതാണ് കാരണം. വള്ളം വിട്ടു നല്‍കാനാവില്ലെന്നു മറീന്‍ എന്‍ഫോഴ്സ്മെന്‍റ് നിലപാടടെുത്തതോടെ തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നുട്രോളിങ്ങ് നിരോധനത്തിനിടെയാണ് കടലിലിറങ്ങിയ വള്ളം മറീന്‍ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തത്. ഇവ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ തൊഴിലാളികള്‍ തടഞ്ഞു. എന്നാല്‍ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിടിച്ചെടുത്ത വള്ളങ്ങള്‍ വിട്ടു നല്‍കാനാവില്ലെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്‍റിന്‍റെ നിലപാട്. കോസ്റ്റല്‍ പൊലീസിനു കൈമാറണമെന്നാണു തൊഴിലാളികളുടെ ആവശ്യം. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് തൊഴിലാളികളുടെ റോഡ് ഉപരോധം.