TAGS

കൊല്ലം ചിതറയിൽ പാടശേഖരം നികത്തി പാറമടയിലേക്ക് റോഡ് നിർമിക്കുന്നതായി നാട്ടുകാരുടെ പരാതി. പതിനഞ്ച്ഏക്കർ പാടശേഖരം മണ്ണിട്ട് നികത്താനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. 

റോഡ് വീതികൂട്ടനെന്ന പേരിൽ നടത്തുന്ന നിലം നികത്തലിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. 

സമീപമത്തെ പാറമടയിലേക്ക് വലിയ വാഹനങ്ങൾ പോകുന്നതിനാണെന്നും നിയമലംഘനത്തിന്

 പഞ്ചായത്ത് കൂട്ടുനിൽക്കുകയാണെന്നും നാട്ടുകാർ പറയുന്നു. പാറമടയ്ക്കെതിരെ നാട്ടുകാരുടെ ആക്ഷേപം നിലനിൽക്കെയാണ് റോഡു നിർമാണവും പരാതിയായത്.

ഡാറ്റ ബാങ്കിൽ ഉൾപെട്ട നെൽപാടം ആയിട്ടും വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ല. വാമനപുരം ആറിലേക്ക് പോകുന്ന തോടിന്റെ ഒരുഭാഗം നികത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചിതറ പൊലീസും,മാങ്കോട് വില്ലേജ് ഓഫീസറും കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരുടെ പരാതിക്ക് പൂർണ പരിഹാരം ആയിട്ടില്ല.