palayam-waste

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ മാലിന്യനിര്‍മാര്‍ജന പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ജനവാസമേഖലയോട് ചേര്‍ന്ന് പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യം. ‌പ്ലാന്‍റിന് സമീപത്ത് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് മൂലം ജീവിക്കാനാവുന്നില്ലെന്നും പരാതി. 

തിരുവനന്തപുരം നഗരമധ്യത്തിലെ പാളയം മാര്‍ക്കറ്റിന്‍റെ നവീകരണം പൂര്‍ത്തിയായി വരികയാണ്. ഇതിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന പുതിയ മാലിന്യപ്ലാന്‍റാണ് എതിര്‍പ്പിന് കാരണം. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ശേഖരിക്കാനും നശിപ്പിക്കാനുമുള്ള പ്ലാന്‍റ് സ്ഥാപിക്കുന്നത് വീടുകളുടെ സമീപത്തായിട്ടാണ്. ഇതിനെതിരെയാണ് പ്രതിഷേധം. 

നിലവില്‍ തന്നെ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കാരണം ദുര്‍ഗന്ധവും കീടാണുക്കളും കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തിയെങ്കിലും പരിഹാരമാര്‍ഗമൊന്നും കൃത്യമായി ഉറപ്പുകൊടുത്തിട്ടില്ല.