ആറ് വര്‍ഷം മുന്‍പ് പണി തുടങ്ങിയ റോഡ് പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എംഎല്‍എയെ വഴിയില്‍ തടഞ്ഞു. കോന്നി എംഎല്‍എ ജനീഷ് കുമാറിനെയാണ് പത്തനംതിട്ട പാടത്തെ നാട്ടുകാര്‍ തടഞ്ഞു പ്രതിഷേധിച്ചത്. ഏഴ് ടെണ്ടര്‍ വിളിച്ചിട്ടും ആരും കരാറ്‍ എടുക്കാത്തതാണ് തടസമെന്നും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും എം.എല്‍.എ. പറഞ്ഞു.
പതിനെട്ടാം തീയതിയാണ് പാടം ജംക്ഷനില്‍ എംഎല്‍എയെ തടഞ്ഞത്. പാടത്തിന് വേണ്ടി എന്തു ചെയ്തു എന്ന് ചോദിച്ചപ്പോള്‍ എം.എല്‍.എ. പൊട്ടിത്തെറിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. അടിമത്തം പണ്ടായിരുന്നുവെന്നും പറയാനുള്ള പറയുമെന്നു വരെയായിരുന്നു പ്രതികരണങ്ങള്‍.
നാട്ടുകാര്‍ പ്രയാസം അറിയിച്ചതാണെന്ന് കെ.യു.ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രത്യേക ഉത്തരവ് പ്രകാരം പുതിയ കരാര്‍ നല്‍കി പണി തീര്‍ക്കാനാണ് ശ്രമം. ഇളമണ്ണൂര്‍ പാടം കലഞ്ഞൂര്‍ റോഡ് ആകെ 12.5 കിലോമീറ്ററാണ്. 2018ല്‍ 22 കോടി അനുവദിച്ച് പണി തുടങ്ങി. ഇളമണ്ണൂര്‍ മുതല്‍ മാങ്കോട് വരെ പണി തീര്‍ന്നു. നാലു കിലോമീറ്ററിലെ പണി ബാക്കിയായി. പണി ഇഴഞ്ഞതോടെ 2022ല്‍ കരാറുകാരനെ കരിമ്പട്ടികയിലാക്കി. തരക്കേടിലാത്ത ടാര്‍ റോഡ് നവീകരണത്തിലാണ് പൊളിച്ചിട്ടതോടെയാണ് ഇത് ഓഫ്റോഡായത്.
രണ്ട് വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും, ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരും അടക്കമുള്ളവരെത്തി ഉടന്‍ പണി തീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.