pta-well

കുടിവെള്ള പദ്ധതിയില്‍പ്പെടുത്തി നവീകരിച്ച കുളം മാലിന്യം തള്ളി നശിപ്പിച്ചെന്ന് നാട്ടുകാര്‍. പത്തനംതിട്ട ഏഴംകുളത്ത് ഏഴ് വര്‍ഷം മുന്‍പ് വൃത്തിയാക്കിയെടുത്ത കുളമാണ് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായത്. 

 

2017ലാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏഴംകുളം ജംക്ഷനിലെ കുളം നവീകരിച്ചത്. കൊടുംവേനലിലും വറ്റാത്ത കുളമാണ്. വേനല്‍ക്കാല കുടിവെള്ള പദ്ധതിയുടെ ഭാഗമായിരുന്നു  നവീകരണ ജോലികള്‍ . 2017 ജനുവരിയില്‍ തുടങ്ങി ഡിസംബറില്‍ പണി പൂര്‍ത്തിയായി. 2.41 ലക്ഷം ചെലവിട്ട് വൃത്തിയാക്കി ചുറ്റും കല്ലുകെട്ടി. മാലിന്യം വലിച്ചെറിയാതിരിക്കാനായി ചുറ്റും ഇരുമ്പുവലയുമിട്ടു. പക്ഷേ മാലിന്യം തള്ളല്‍ ഒഴിവായില്ല.

വീണ്ടും മാലിന്യം നിറഞ്ഞതോടെ കുളം ഉപേക്ഷിച്ച നിലയിലായി. രാത്രിയിലാണ് മാലിന്യം തള്ളുന്നത്. സമീപത്തെ കെട്ടിടത്തിന്‍റെ ഒരുഭാഗം കൂടി കിണറ്റിലേക്ക് ഇടിഞ്ഞു വീണു. ഈ മതില്‍ കെട്ടിക്കൊടുക്കണമെന്ന ആവശ്യം പഞ്ചായത്തും നിരസിച്ചു. ഇപ്പോള്‍ കുളത്തിന്‍റെ പരിസരവും മാലിന്യം തള്ളാനുള്ള ഇടമായി.

ENGLISH SUMMARY:

Well bacame useless. People of Parakkode face drinking water crisis.