തകര്‍ന്നുവീഴാറായ കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ നാണം കെടുത്തുന്നതാണ്. തിരഞ്ഞെടുപ്പുകാലത്ത് നേതാക്കളും മന്ത്രിമാരും പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കൊല്ലം എംഎല്‍എ എം മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചതാണ് കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ . ഇവിടെ വാണിജ്യസമുച്ചയമല്ല, യാത്രക്കാര്‍ക്ക് ഭയരഹിതമായി സുരക്ഷിതമായി കയറിനില്‍ക്കാനൊരിടമാണ് വേണ്ടത്. കെഎസ്ആര്‍ടിസി മാനേജുമെന്റും വകുപ്പും തയാറാകുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് – എംഎല്‍എ തന്നെ വ്യക്തമാക്കി.
തകര്‍ന്നുവീഴാറായ കെട്ടിടം. കോണ്‍ക്രീറ്റ് പാളികള്‍ ഓരോദിവസവും ഇളകി വീഴുന്നു. ചോര്‍ന്നൊലിച്ച് മരങ്ങള്‍ വളര്‍ന്ന് ജനാലകളും മറ്റും തകര്‍ന്ന് ദുര്‍ബലമായി.. പൊട്ടിപ്പൊളിഞ്ഞ ഭിത്തി. യാത്രക്കാരും കെഎസ്ആര്‌ടിസി ജീവനക്കാരും ഭീതിയോടെയാണ് ഇവിടെ നില്‍ക്കുന്നത്.
കെട്ടിടം നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരുകോടിയും പിന്നീട് ആറുകോടിയും നല്‍കാമെന്ന് എം മുകേഷ് എംഎല്‍എ പറഞ്ഞതാണ്. അതൊന്നും വേണ്ടാ നൂറു കോടി രൂപയുടെ പദ്ധതി വരുമെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്. പുതിയ പദ്ധതിയുടെ രൂപരേഖയായെന്നൊക്കെ ഏറെനാളായി പറയുന്നുണ്ടെങ്കിലും കരാറുകാരന്‍ നിര്‍മാണം തുടങ്ങുന്നതുവരെ ഇപ്പം ശരിയാകുമെന്ന് കെഎസ്ആര്‍ടിസിക്ക് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കാം.