kollam-building

TOPICS COVERED

കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍റെ വ്യാപാരവാണിജ്യസമുച്ചയത്തിന്‍റെ നിര്‍മാണം എട്ടുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. കൊല്ലം വികസന അതോറിറ്റി അടിസ്ഥാനമിട്ട ഷോപ്പിങ് കോപ്ളക്സാണ് പണി തീരാതെ കിടക്കുന്നത്.

 

അനന്തമായി നീളുന്ന നിര്‍മാണപ്രവൃത്തികള്‍ കൊല്ലം നഗരത്തില്‍ പലയിടത്തും കാണാം. അതിലൊന്നാണ് ആണ്ടാമുക്കത്തെ ഇൗ ഷോപ്പിങ് കോംപ്ളക്സ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പത്തു കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. കൊല്ലം വികസന അതോറിറ്റിയാണ് സ്ഥലം വാങ്ങി ഷോപ്പിങ് കോംപ്ളക്സിന് അടിസ്ഥാനമിട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന അതോറിറ്റി പിരിച്ചുവിട്ട് തുടര്‍ പ്രവര്‍ത്തനം മുനിസിപ്പല്‍ കോര്‍പറേഷന് കൈമാറിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. 2017 ല്‍ പൂര്‍ത്തിയാകേണ്ടതാണ്. എട്ടുവര്‍ഷമായി പണിതുകൊണ്ടേയിരിക്കുന്നു. 

ഏഴു നില കെട്ടിടത്തിനാണ് അടിസ്ഥാനമിട്ടതെങ്കിലും നാലു നില പൂര്‍ത്തിയായി. സിമന്റ് പൂശി വെളള നിറമൊക്കെ അടിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമായിട്ടില്ല. വൈകാതെ എല്ലാം പൂര്‍ത്തിയാക്കുമെന്നാണ് കോര്‍പറേഷന്‍ ഭരണസമിതിയുടെ വിശദീകരണം.