ആലപ്പുഴ പുളിങ്കുന്നിൽ പൊതുമരാമത്ത് വകുപ്പ്പണം കൊടുക്കാത്തതിനെ തുടർന്ന് ജങ്കാർ സർവീസ് നിർത്തി. കുരുന്നുകളടക്കമുള്ളവർ പമ്പയാർ കുറുകെ കടക്കുന്നത് ചെറുവള്ളങ്ങളിൽ . മഴയും കാറ്റും ശക്തമ്പോൾ ചെറുവള്ളങ്ങളിൽ എങ്ങനെ യാത്ര ചെയ്യും എന്ന ആശങ്ക ശക്തമാണ്. ജങ്കാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ
കുട്ടനാട്ടിലെ പുളിങ്കുന്നുകാർ ഇപ്പോൾ പമ്പയാർ കുറുകെ കടക്കുന്നത് ഇങ്ങനെയാണ്. ഏതാനും ദിവസം മുമ്പുവരെ സുരക്ഷിതമായി യാത്രക്കാർക്ക് ജങ്കാർ വഴി അക്കരെയിക്കരെ സഞ്ചരിക്കാമായിരുന്നു. പുളിങ്കുന്ന് കടവിലെ ജങ്കാർ കരാർ കാലാവധി കഴിഞ്ഞതോടെ സർ വീസ് നിർത്തി. പൊതുമരാമത്ത് വകുപ്പ് പുതിയ ടെൻഡർ ക്ഷണിച്ചിട്ടുമില്ല. ചെറിയ വള്ളങ്ങളിലാണ് കുരുന്നുകൾ അടക്കമുള്ളവരുടെ അപകട യാത്ര.
32 വർഷമായി നടത്തുന്നതാണ് പുളിങ്കുന്നിലെ ജങ്കാർ സർവീസ്. 24 മണിക്കൂറും നാട്ടുകാർക്ക് സഞ്ചരിക്കാമായിരുന്നു. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ കരാർ നൽകാത്തതിന് കാരണം. കാലവർഷം കൂടുതൽ ശക്തമാകുമ്പോൾ ചെറുവള്ളങ്ങളിലെ യാത്ര കൂടുതൽ അപകടകരമാകും
ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ ഇരുകരകളിലെയും വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞു .കരാറുകാരന് 60 ലക്ഷം രൂപയാണ് നൽകാനുള്ളത്.